Special Projects

Vyavasaya Karshika Vanijya Vipanana Mela

Project Status:

    മലപ്പുറം ജില്ലയുടെ വ്യവസായ വളര്ച്ചയും വ്യാപാര പുരോഗതിയും കാര്ഷിക അഭിവദ്ധിയും ലക്ഷ്യം വെച്ച് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന വ്യവസായ - വാണിജ്യ - കാര്ഷിക പ്രദര്ശന - വിപണന മേളയാണ് മലപ്പുറം മേള. 10 ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ വിവിധ വികസന മേഖലകളുമായി ബന്ധപ്പെട്ട സെമിനാറുകള്‍ ശില്‍പശാലകള്‍, മുഖാ മുഖങ്ങള്‍, വ്യവസായ - വാണിജ്യ - കാര്ഷിക ഉല്‍പന്നങ്ങളുടെ പ്രദര്ശന - വിപണന സ്റ്റാളുകള്‍, കലാ-സാംസ്കാരിക പരിപാടികള്‍, നറുക്കെടുപ്പ്, സമ്മാന വിതരണം തുടങ്ങിയവയാണ് സംഘടിപ്പിക്കാറുള്ളത്. മേളയിലേക്കുള്ള പ്രവേശനത്തിന്ന് ചെറിയ തുകക്കുള്ള ടിക്കറ്റ് സംവിധാനമൊരുക്കും. ഇത് വഴി ലഭിക്കുന്ന വരുമാനം വൃക്ക രോഗികള്‍കളെ സഹായിക്കുന്നതിന്ന് വേണ്ടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്ത്തിക്കുന്ന കിഡ്നി പേഷ്യന്റ്സ് വെല്ഫെയര്‍ സൊസൈറ്റി വഴി വൃക്ക രോഗികള്ക്ക് സഹായ ധനമായി നല്‍കുന്നതിന്നാണ് വിനിയോഗിക്കുന്നത്.

സംഘാടന രീതി

            ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വ്യാപാരി-വ്യവയായി സംഘടനാ ഭാരവാഹികള്‍, കലാ-സാംസ്കാരിക രംഗത്ത് പ്രവര്ത്തിക്കുന്നവര്‍ തുടങ്ങിയവരുടെ വിപുലമായ യോഗം വിളിച്ച് ചേര്ത്ത് സ്വാഗത സംഘവും സബ് കമ്മറ്റികളും രൂപീകരിച്ചാണ് മലപ്പുറം മേള സംഘടിപ്പിക്കുന്നത്. വ്യവസായം - വാണിജ്യം - കൃഷി - ഖാദി - മൃഗ സംരക്ഷണം - ക്ഷീര വികസനം എന്നിങ്ങിനെ വിവിധ വികസന ഉപമേഖലകള്ക്കായി സ്റ്റാളുകള്‍ പണിത്. പത്ര മാധ്യമങ്ങളിലൂടെ പ്രചാരണം നല്‍കി സ്റ്റാളുകള്‍‌‍ ഓരോ വിഭാഗത്തിനും നീക്കി വെച്ച് അപേക്ഷ ലഭിക്കുന്ന മുറക്ക് കമ്മറ്റി നിശ്ചയിക്കുന്ന ഫീസ് ഈടാക്കി അനുവദിക്കുകയാണ് പതിവ്. സ്റ്റാളുകളുടെ വിസ്തീര്ണ്ണത്തിനനുസരിച്ച് ഫീസ് നിശ്ചയിക്കും. സര്ക്കാര്‍ ഉടമയിലുള്ള സ്ഥാപനങ്ങള്ക്കും ജീവ കാരുണ്യ പ്രവര്ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്ക്കും അവരുടെ പ്രവര്ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളുടെ മുമ്പാകെ വിശദീകരിക്കുന്നതിന്ന് സൌജന്യമായി പ്രദര്ശന നഗരിയില്‍ സ്റ്റാളുകള്‍ അനുവദിക്കും. പ്രദര്ശനം കാണാന്‍ എത്തുന്നവര്ക്ക് നല്‍കുന്ന ടിക്കറ്റ് പ്രത്യേക പെട്ടികളില്‍ നിക്ഷേപിച്ച് എല്ലാ ദിവസവും വൈകുന്നേരം നറുക്കെടുപ്പ് നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യും.

സെമിനാറുകള്‍

            പ്രദര്ശന സ്റ്റാളിനോട് ചേര്ന്ന് പ്രത്യേകം സജ്ജമാക്കുന്ന ഹാളില്‍ എല്ലാ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാറുകള്‍ അനുബന്ധ പരിപാടികളായി സംഘടിപ്പിക്കും. വിജയം വരിച്ച വ്യവസായ സംരംഭകരുമായി അഭിമുഖങ്ങള്‍, സംരംഭകത്വ ശേഷി വളര്ത്തുന്നതിനുള്ള പരിശീലന ക്ലാസ്സുകള്‍, വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള ക്ലാസ്സുകള്‍, ബാങ്ക് വായ്പകളെയും മറ്റ് സാമ്പത്തിക സ്രോതസ്സുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും പരിചയപ്പെയടുത്തല്‍, വിവിധ കൃഷി രീതികള്‍, ജൈവ കൃഷ്യയുടെ പ്രാധാന്യം, വള പ്രയോഗം, ശാസ്ത്രീയ ജല സേചന രീതികള്‍, മൃഗ പരിപാലനം, പശു, ആട്, കോഴി വളര്ത്തലിന്റെ ശാസ്ത്രീയ രീതികള്‍ തുടങ്ങി വ്യവസായ തല്‍പരര്ക്കും കര്ഷകര്ക്കും പ്രയോജനം ലഭിക്കുന്ന വിഷയങ്ങള്‍ നിശ്ചയിച്ച് മുന്‍കൂട്ടി പേരു രജിസ്റ്റര്‍ ചെയ്ത, താല്‍പര്യമുള്ളവരെ മാത്രം തെരെഞ്ഞെടുത്ത് കൊണ്ടാണ് സെമിനാറുകളുടെ സംഘാടനം. സെമിനാറിന്റെ ചിലവുകള്ക്കായി പ്രവേശനം നല്‍കുന്നവരില്‍ നിന്ന് ഫീസും ഈടാക്കും. വ്യവസായ വകുപ്പ്, ധനകാര്യ സ്ഥാപനങ്ങള്‍, കാര്ഷിക ഗവേഷണ സ്ഥാപനങ്ങള്‍, തുടങ്ങിയവയില്‍ നിന്ന് പ്രഗത്ഭരെയാണ് സെമിനാറുകളില്‍ പങ്കെടുപ്പിച്ച് ക്ലാസ്സുകള്ക്ക് നേത്വത്യം നല്‍കുക.

കലാ പരിപാടികള്‍

               എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്‍ വിത്യസ്തങ്ങളായ കലാ പരിപാടികള്‍ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. നാടന്‍ കലകള്‍, ഗോത്ര കലകള്‍, ആദിവാസി കലാ രൂപങ്ങള്‍, മാപ്പിള കലകള്‍, കോമഡി ഷോകള്‍, മിമിക്രി, മോണോ ആക്റ്റ്, ശാരീരിക വൈകല്യം അനുഭവിക്കുന്ന പ്രത്യേക പരിഗണന അര്ഹിക്കുന്നവരുടെ കലാ പരിപാടികള്‍, കലാ മണ്ഡലത്തിന്റെ നൃത്തങ്ങള്‍, വിവിധ റിയാലിറ്റി ഷോകളിലെ വിജയികള്‍ അണി നിരക്കുന്ന ഗാന മേളകള്‍, ഏറ്റവും പഴയ പാട്ടുകളുടെ പുനരാവിഷ്കാരം, ഗസല്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാ ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍, തുടങ്ങി എല്ലാ ദിവസവും 2 മണിക്കൂറിലധികം സമയം വിനോദത്തിനും മാനസികോല്‍സാഹത്തിനും അവസരമൊരുക്കുന്ന കലാ സന്ധ്യകള്‍ മലപ്പുറം മേളയുടെ ഏറ്റവും ആകര്ഷണീയ ഘടകമാണ്. കാശ്മീര്‍, ഹരിയാന, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാ സംഘങ്ങള്‍ സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി മേളയിലെത്തി കലാ വിരുന്നൊരുക്കാറുണ്ട്. ഈ ചടങ്ങില്‍ വെച്ച് ജില്ലയിലെ പ്രമുഖ കലാ കാരന്മാരെയും കലാ കാരികളെയും ആദരിക്കപ്പടാറുമുണ്ട്. പഴയ കാലത്ത് വിവിധ കലാശാഖലളില്‍ പ്രാഗത്ഭ്യം തെളിയിച്ച് വലിയ സംഭാവനകള്‍ നല്‍കി ഇന്ന് വീടുകളില്‍ വിശ്രമ ജീവിതം നയിക്കുന്ന വരെയാണ് പ്രത്യേകം പാരിതോഷികങ്ങള്‍ നല്കി ആദരിക്കാറുള്ളത്. കലാപരിപാടികള്ക്ക് പ്രത്യേക പാസ്സോ പ്രവേശന നിയന്ത്രണങ്ങളോ ഏര്പ്പെടുത്താറില്ല. മലപ്പുറം മേളക്കുള്ള ടിക്കറ്റ് ഏറ്റെടുത്ത് പ്രദര്ശന നഗറില്‍ എത്തുന്ന എല്ലാവര്ക്കും സൌജന്യമായി കലാ പരിപാടികള്‍ ആസ്വദിക്കാം. സഹകരണ ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, വ്യാപാര - വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയ വരെ കൊണ്ട് കലാപരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യിപ്പിച്ച് എല്ലാവരുടെയും പങ്കാളിത്തം മലപ്പുറം മേളയില്‍ ഉറപ്പ് വരുത്താറുണ്ട്.

സാമ്പത്തിക സ്രോതസ്സ്

              മലപ്പുറം ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്ന് വകയിരുത്തുന്ന തുകയും പ്രദര്‍ശന സ്റ്റാളുകള്‍ക്ക് ഈടാക്കുന്ന തുകയും മേള സന്ദര്‍ശിക്കാനെത്തുന്നവരില്‍ നിന്ന് ഈടാക്കുന്ന പ്രവേശന ഫീസ്സും, സെമിനാറുകള്‍, സിംപോസിയങ്ങള്‍, പഠന ക്ലാസ്സുകള്‍ തുടങ്ങിയവക്കായി വിവിധ ഡിപ്പാര്ട്ടുമെന്റുകള്‍ അനുവദിക്കുന്ന തുകയുമാണ് മേളയുടെ നടത്തിപ്പിന്ന് ലഭിക്കുന്ന വിഭവം.

ആഘോഷത്തിലും ആലംബ ഹീനരോട് അനുകമ്പ

            ഇത്തരമൊരു മേള സംഘടിപ്പിക്കുമ്പോഴും രോഗം മൂലം കഷ്ടപ്പെടുന്ന ആലംബഹീനരോടുള്ള അനുകമ്പ മലപ്പുറം ജില്ലാ പഞ്ചായത്ത് നിലനിര്ത്തി പോരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഏറ്റവും പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് വേണ്ടി നടത്തുന്ന കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്ത്തനങ്ങള്ക്ക് വേണ്ടിയാണ് മേളയുടെ ചിലവ് കഴിച്ച് ലഭിക്കുന്ന മിച്ചം തുക നല്‍കുന്നത്. ഈയൊരു പരിഗണന വെച്ച് കൊണ്ട് സംസ്ഥാന സര്ക്കാര്‍ മേളയുടെ വരുമാനത്തെ വിനോദ നികുതിയില്‍ നിന്നൊഴിവാക്കി നല്‍കാറുണ്ട്.image