ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി "പ്രതീക്ഷ" പദ്ധതി
നമ്മുടെ ജില്ലയില്‍ പലവിധത്തിലുള്ള ശാരീരിക - മാനസിക വൈകല്യങ്ങള്‍ അനുഭവിച്ച് കൊണ്ട് വളരെ പ്രയാസത്തിലും ദുരിതത്തിലും ജീവിക്കുന്ന ഒട്ടേറെ കുട്ടികളുണ്ട്. ബുദ്ധിമാന്ദ്യം, സെറിബ്രല്‍ പാള്‍സി, ഡൊണ്‍സ് സിന്ഡ്രോം, ഓട്ടിസം, ശ്രാവണ - സംസാര വൈകല്യങ്ങള്‍, സാരമായ അംഗവൈകല്യങ്ങള്‍ തുടങ്ങിയ അവസ്ഥകളാല്‍ ദീര്‍ഘകാലം ദുരിതമനുഭവിക്കുന്ന ഈ കുട്ടികളെ പരിചരിക്കുക രക്ഷിതാക്കള്‍ക്കും ഏറെ ശ്രമകരമാണ്. സ്പെഷ്യല്‍ സ്കൂളിലേയോ മറ്റ് ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയോ സൌകര്യങ്ങള്‍ അപ്രാപ്യമായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഒരു ആശ്വസ കേന്ദ്രമാണ് പ്രതീക്ഷ ഡെ കെയര്‍ സെന്റര്‍. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്കരിക്കുന്നത്. നിലവിലുള്ള അവസ്ഥയില്‍ നിന്നും മെച്ചപ്പെടുന്നതിനും നിലവിലുള്ള അവസ്ഥ മോശമാവാതിരിക്കുന്നതിനും ഈ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും നിരന്തരമായ ശാസ്ത്രീയ പരിശീലനം ലഭിക്കേണ്ടത് ആവശ്യമാണ്. ശാസ്ത്രീയമായ പരിശീലന രീതികള്‍ അനുവര്‍ത്തിക്കുന്ന ഒരു ഡെ കെയര്‍ സെന്ററിലെ പരിശീലനത്തിലൂടെ ഇവരുടെ ജീവിത നിപുണത വര്‍ദ്ധിക്കുകയും ഒപ്പം തന്നെ രക്ഷിതാക്കള്‍ക്ക് നിശ്ചിത സമയമെങ്കിലും വിശ്രമം ലഭിക്കുയും ചെയ്യും. എന്നാല്‍ ഇത്തരം സെന്ററുകളുടെ ലഭ്യതക്കുറവും യാത്രാ ക്സേശവും ദാരിദ്ര്യവും അറിവില്ലായ്മയും നിമിത്തം പല കുുട്ടികള്‍ക്കും ഈ സേവനങ്ങള്‍ ലഭിക്കുന്നില്ല. ഇവരില്‍ പല കുട്ടികള്‍ക്കും ഫിസിയോ തെറാപ്പിയും മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കേണ്ടതുണ്ട്.
ഒരു ഗ്രാമ പഞ്ചായത്തിലെ നിലവിലുള്ള ഒരു സ്കൂളിലെ സ്ഥല സൌകര്യം (ആയതിന്റെ അഭാവത്തില്‍ അനുയോജ്യമായ ഒരു കെട്ടിടം) പ്രയോജനപ്പെടുത്തി ഒരു ഡെ കെയര്‍ സെന്റര്‍ സ്ഥാപിക്കുകയും ഈ കേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കുന്നതിന് വേണ്ടിയുള്ള യാത്രാ സൌകര്യവും പരിശീലനത്തിന് വേണ്ടിയുള്ള സൌകര്യങ്ങളും ഒരുക്കുകയും ചെയ്യുക വഴി ദുരിതമനുഭവിക്കുന്ന ഈ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണം, ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള പ്രതീക്ഷ പദ്ധതിയുടെ സാങ്കേതിക സഹായം, സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിയുടേയും സാമൂഹ്യ ക്ഷേമ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹായം സംയോജിപ്പിച്ച് കൊണ്ടുള്ള ഈ പദ്ധതി ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വലിയ രീതിയില്‍ ആശ്വാസം പകരും.
ലക്ഷ്യം
ഗുണഭോക്താക്കള്‍
ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളും അവരുടെ കുടുംബവും.
പ്രവര്‍ത്തനങ്ങള്‍
സംഘാടനം
ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്റെ നേതൃത്വത്തിലുള്ള സമിതിയാണ് സംഘാടനവും മോണിറ്ററിങ്ങും നിര്‍വഹിക്കുന്നത്. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ / ഗ്രാമ പഞ്ചായത്ത് തീരുമാനിക്കുന്ന ഉദ്യോഗസ്ഥര്‍ ആണ് പദ്ധതിയുടെ നിര്‍വഹണം നടത്തുന്നത്. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ പ്രതിനിധി, ആരോഗ്യ വകുപ്പിന്റെ പ്രതിനിധിയായി പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍, ഡെ കെയര്‍ സെന്ററില്‍ എത്തുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ പ്രതിനിധി എന്നിവര്‍ അംഗങ്ങളായ സമിതിയാണ് സംഘാടനം നിര്‍വഹിക്കുന്നത്.
സംസ്ഥാനത്തെ ആദ്യത്തെ ഡെ കെയര്‍ സെന്റര്‍ എടയൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്ചു. ഇപ്പോള്‍ 14 പഞ്ചായത്തുകളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഡെ കെയര്‍ സെന്ററില്‍ വരുന്ന കുട്ടികള്‍ക്ക് അവരുടെ നിലവിലുള്ള അവസ്ഥയില്‍ നിന്നും അത്ഭുതകരമായ മാറ്റങ്ങള്‍ പ്രകടമായിട്ടുണ്ട്. തീരെ നടക്കാന്‍ കഴിയാത്ത കുട്ടികള്‍ നടക്കാനും, സംസാരിക്കാതിരുന്ന കുട്ടികള്‍ സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്.
പദ്ധതിയുടെ രണ്ടാം ഘട്ടമായി ഡെ കെയര്‍ സെന്ററിലെ കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയുണ്ടായി. പഞ്ചായത്തുകളുടെ സഹായത്തോടെ തൊഴില്‍ യൂണിറ്റുകള്‍ സ്ഥാപിക്കുകയും ഒരോ രക്ഷിതാവിനും വരുമാന മാര്‍ഗ്ഗം ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
പ്രതീക്ഷ ഡെ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകള്‍
ചെയര്‍മാന്‍
ഡോ. എന്‍.എം. മുജീബ് റഹമാന്‍
(സൂപ്രണ്ട്, എം.ഇ.എസ് മെഡിക്കല്‍ കോളേജ്, പെരിന്തല്‍മണ്ണ)
കണ്‍വീനര്‍
ശ്രീ. സലീം കുരുവമ്പലം
(മെംബര്‍, മലപ്പുറം ജില്ലാ പഞ്ചായത്ത്)
കോ-ഓര്‍ഡിനേറ്റര്‍
ശ്രീ. അബ്ദുല്‍ കരീം എ.പി
(സാമൂഹ്യ നീതി വകുപ്പ്)
ഫോണ്‍
കണ്‍വീനര്‍ 9447533786
കോ-ഓര്‍ഡിനേറ്റര്‍ 9037353735